മാഹി മദ്യകടത്തിലെ വാറൻ്റ് പ്രതി പശ്ചിമ ബംഗാളിൽ പിടിയിൽ

തലശേരി :ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വാറന്റ് പ്രതിയെ പശ്ചിമ ബംഗാളിൽ നിന്നും തലശ്ശേരി എക്സൈസ് പിടികൂടി. പശ്ചിമ ബംഗാൾ സൗത്ത് പർഗാന നാഗേന്ദ്രഗഞ്ചിലെ തപസ്ദലിയ (34) യെയാണ്
റെയ്ഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദീപക് കെ.എം., സിവിൽ എക്സൈസ് ഓഫീസർ രതീഷ്.സി.പി യും ചേർന്ന് പശ്ചിമ ബംഗാളിൽ വെച്ച് അതിസാഹസികമായി പിടികൂടിയത്. മാഹി മദ്യം കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.