ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരിക്കെതിരെ കേസ്

ശ്രീകണ്ഠാപുരം : സ്ഥാപനത്തിൽ നിന്നും രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം കോട്ടൂരിൽ പ്രവർത്തിക്കുന്ന ഐ.എം.സി. ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നസ്ഥാപനത്തിന്റെ സൂപ്പർവൈസറായ നുച്യാട് പരിക്കളത്തെ പി.ജെ. പ്രവീണിന്റെ പരാതിയിലാണ് സ്ഥാപനത്തിലെ അക്കൗണ്ടന്റ് മണിക്കടവ് സ്വദേശിനി ഒഴിയമാനത്ത് ഹൗസിൽ ദീപ തോമസിനെ (46)തിരെ പോലീസ് കേസെടുത്തത്. 2024 ഏപ്രിൽ ഒന്നു മുതൽ നവംബർ 28 വരെയുള്ള കാലയളവിൽ പദവി ദുരുപയോഗം ചെയ്തും ആശുപത്രി രേഖകളിൽ കൃത്രിമം കാണിച്ചും 15, 11,671 രൂപയോളം തട്ടിയെടുത്ത് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.