സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

വെള്ളൂർ.
ജി.എൽ.പി.സ്കൂൾ കലോത്സവം ജനകീയ ഗായകൻ അലോഷി ഉദ്ഘാടനം ചെയ്തു. കുഞ്ഞു പാട്ടുകളും
സിനിമാഗാനങ്ങളും അലോഷിപാടിയപ്പോൾ കുട്ടികൾ ആവേശത്തോടെ ഏറ്റുപാടി.നഗരസഭാ വിദ്യാഭ്യാസസ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സമീറ ടി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ഭരതൻമാസ്റ്റർ സ്വാഗതവും എ.കെ.പ്രസാദ് നന്ദിയും പറഞ്ഞു. നഗരസഭാ കൗൺസിലർ ടി.ദാക്ഷായണി. എസ് എം.സി ചെയർ പേഴ്സൺ കെ.ബിജു, മദർ പിടി എ പ്രസിഡണ് ദിവ്യ സുരേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.