ഓട്ടോ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചനിലയിൽ

പഴയങ്ങാടി : ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കോഴിബസാറിലെ ഓട്ടോ ഡ്രൈവർ പി പി അംബുജാക്ഷൻ (59) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് പുലർച്ചെ മംഗലപുരം ചെന്നെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തട്ടിയാണ് അപകടം. പഴയങ്ങാടി റെയിൽവ സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപഴയങ്ങാടി പോലീസ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. മാടായിയിലെ പരേതരായ കൈ പ്രത്ത് വളപ്പിൽ കുഞ്ഞിരാമൻ്റെയും പുതിയ പുരയിൽ മാധവിയുടെയും മകനാണ്. ഭാര്യ: ഇന്ദു ( കീച്ചേരി)
മക്കൾ: ലയ, മിയ ( ഇരുവരും വിദ്യാർത്ഥികൾ) . സഹോദരങ്ങൾ: നന്ദിനി,
ഗോമതി, ലളിത, പങ്കജാക്ഷൻ, ജല ജാക്ഷൻ,പരേതനായ അരവിന്ദാക്ഷൻ .