ബുള്ളറ്റ്ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു.

പിലാത്തറ: റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്കിടിച്ച് ഗുരുതരമായിപരിക്കേറ്റ്ചികില്‍സയിലായിരുന്ന പ്രവാസി മരിച്ചു.
പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി ചന്ദനപ്പുറത്ത് ഹൗസിൽ അബ്ദുൾ സലീം (54)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 9ന്
ചൊവ്വാഴ്ച്ച രാത്രി 7.25 മണിക്ക് പിലാത്തറയിലായിരുന്നു അപകടം.
കുടുംബസമേതം കാസറഗോഡ് പെണ്ണുകാണൽ ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോകവെ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി റോഡ് മുറിച്ചുകടക്ക വേ
അമിതവേഗതയിലെത്തിയ കെ എൽ. 08. വൈ. 2264 നമ്പർ ബുള്ളറ്റ്
ബൈക്ക് അബ്ദുൾസലീമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വിളയാങ്കോട് സ്വദേശി ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെങ്കിലും പോലീസ് പിന്നീട് പിടികൂടി. കുവൈറ്റിൽ നിന്നും ദിവസങ്ങൾക്ക് മുമ്പാണ് അബ്ദുൾ സലീം നാട്ടിലെത്തിയത്. പരേതരായ മുഹമ്മദിൻ്റെയും കുഞ്ഞാമിയുടെയും മകനാണ് ഭാര്യ: ജസീല മക്കൾ: മുഹമ്മദ് ജസീർ,ഫാത്തിമത്തുൽ ജസ്ന, ഫാത്തിമത്തുൽ സന .സഹോദരങ്ങൾ: അബ്ദുൾ നിസാർ, ജാഫർ,മൈമൂനത്ത്. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.