KUTA ഇരിക്കൂർ സബ്ജില്ല കമ്മിറ്റി ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു

ഇരിക്കൂർ :അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു കേരള ഉറുദു ടീച്ചേർസ് അസസോസിയേഷൻ ഇരിക്കൂർ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരു വന്ദനം സംഘടിപ്പിച്ചു. റിട്ടയേർഡ് ഉറുദു അധ്യാപകനും ഹെഡ് മാസ്റ്ററുമായിരുന്ന ടി പി മുസ്തഫ മാസ്റ്റർക്ക് മൊമൻ്റൊ നൽകി പ്രസിഡന്റ് ഡോക്ടർ കുന്നത്ത് ഹബീബുള്ള മാസ്റ്റർ ആദരിച്ചു .ചടങ്ങിൽ ഹനീഫ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ശ്രീജിത്ത് മാസ്റ്റർ, വിനോദ് മാസ്റ്റർ, സുനന്ദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.