കെ.രാഘവൻ മാസ്റ്റർ പത്രപ്രവർത്തക പുരസ്കാരം സമ്മാനിച്ചു.

അന്നൂർ:പ്രാദേശിക പത്രലേഖകനുള്ള 2025- ലെ കെ.രാഘവൻ മാസ്റ്റർ പുരസ്കാരം സമ്മാനിച്ചു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽപയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത മാതൃഭൂമി പിലാത്തറ ലേഖകൻ ഒ.കെ. നാരായണൻ നമ്പൂതിരിക്ക് സമ്മാനിച്ചു. മാതൃഭൂമി പയ്യന്നൂർ ലേഖകനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന കെ. രാഘവൻ മാസ്റ്ററുടെ പേരിൽ 2015 -ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമിതി ചെയർമാൻ എ.കെ.പി. നാരായണൻ അധ്യക്ഷനായിരുന്നു.രാമകൃഷ്ണൻ കണ്ണോം അനുസ്മരണ ഭാഷണം നടത്തി. നഗരസഭ കൗൺസിലർ കെ.കെ. ഫൽഗുനൻ, പയ്യന്നൂർ കോളേജ് അസി. പ്രൊഫസർ ഡോ. വി.കെ. നിഷ , പയ്യന്നൂർ പ്രസ് ഫോറം പ്രസിഡണ്ട് പി.എ.സന്തോഷ്, എം.പി. തിലകൻ,പി.സുധീഷ്, കെ. സീമ എന്നിവർ സംസാരിച്ചു.