September 17, 2025

കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് ഫോണും പണവും കവർന്നു

img_1541.jpg

മയ്യിൽ: കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് പണവും ഫോണും കവർന്നു. തലശേരി ചമ്പാട് സിറ്റി മാൻ ഹൗസിലെ മർവാൻ ഖാലിദി(28) ൻ്റെ ഫോണും 4000 ദുബായ് ദിറംസും 30,000 രൂപയും അടങ്ങുന്ന പേഴ്‌സാണ് മോഷ്ടാവ് പിടിച്ചു പറിച്ചു കൊണ്ടുപോയത്. തിരുവോണ നാളിൽ വൈകുന്നേരം 4 മണിക്ക് കുറ്റ്യാട്ടൂർ എട്ടേയാറിലായിരുന്നു സംഭവം. പരാതിക്കാരൻ സഞ്ചരിച്ചിരുന്ന കെ.എൽ. 58.സെഡ്.4871 നമ്പർ കാർ റോഡരികിൽ നിർത്തി ഗൂഗിൾ മാപ്പിൽ വഴി നോക്കുന്ന സമയത്താണ് ബൈക്കിലെത്തിയ പ്രതി കാറിൻ്റെ ഗ്ലാസ് തുറക്കാൻ ആവശ്യപ്പെട്ട് കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കുകയും കാറിൽ നിന്ന് പുറത്തിറങ്ങിയ സമയം പ്രതി തല കൊണ്ട് പരാതിക്കാരൻ്റെ തലക്ക് ഇടിക്കുകയും കൈ കൊണ്ട് മർദ്ദിച്ച് ഷോൾഡറിൽ കടിച്ച് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണപ്പെടുത്തി പോക്കറ്റിൽ നിന്നും പണമടങ്ങിയ പേഴ്സ് പിടിച്ചു പറിച്ചു കവർച്ച നടത്തി കടന്നു കളഞ്ഞത്. പാവന്നൂർ കടവിലെ നിസാറാണ് പണവും ഫോണും കവർന്നതെന്ന പരാതിയിൽ മയ്യിൽപോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger