വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ രണ്ടു പേർക്കെതിരെ കേസ്

പഴയങ്ങാടി :ഇരിണാവിൽ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന വീട്ടുടമയുടെ പരാതിയിൽ കാറിലെത്തിയ അജ്ഞാതരായ രണ്ടു പേർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. ഇരിണാവ് കോസ്റ്റ് ഗാർഡ് റോഡിലെ പടപ്പിൽ സുബൈദ എന്ന സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ്ഇരിണാവ് കച്ചേരി തറക്ക്സമീപമുള്ള
വീടിന് നേരെ സ്ഫോടനം നടത്തിയത്.
രണ്ട് ബോബുകളാണ് വീട്ടു മുറ്റത്ത് വീണു പൊട്ടിത്തെറിച്ചത്. വീട്ടുകാരുടെ നിലവിളി കേട്ടാണ് പരിസരവാസികൾ ഓടി സ്ഥലത്തെത്തിയത്. വീടിന് സമീപത്തെ
പ്രധാന റോഡിൽ കാറിലെത്തിയ സംഘം ഏറെ അകലെ അല്ലാത്ത വീട്ടിലേക്ക് നടന്നെത്തിയാണ് രണ്ടംഗസംഘം അക്രമത്തിന് മുതിർന്നത്. സംഭവ സമയത്ത് സുബൈദ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അക്രമം നടന്ന വീടിന് സമീപമുള്ള സ്ഥലങ്ങളിലെ സി.സി ടി.വി പോലീസ്പരിശോധിച്ച് വരികയാണ് അക്രമികളെ കുറിച്ച് പോലീസിന്
ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.