ഗ്യാസ് ഏജൻസി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

പരിയാരം: ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ ഗ്യാസ് ഏജന്‍സി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെപയ്യന്നൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരം പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം
മണ്ടൂര്‍ അമ്പലം റോഡിലെ കപ്പച്ചേരി ഹൗസിൽ മുരളീധരൻ കൊഴുമ്മലിൻ്റെ പരാതിയിലാണ് തൃശൂർ കൊടകര മുകുന്ദപുരം മണക്കുളങ്ങരയിലെ പഞ്ചന ഹൗസിൽ മുരളീധരൻ നായർ, കോഴിക്കോട് പേരാമ്പ്ര സ്വദേശി ധനലക്ഷ്മി നിലയത്തിൽ സുബ്രഹ്മണ്യൻ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. 2023 സപ്തംബർ ആറിനും നവംബർ 26 വരെയുള്ള തീയതികളിൽ ഒന്നും രണ്ടും പ്രതികൾ ഗ്യാസ് ഏജൻസി ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് 3, 30, 000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പിന്നീട്ഗ്യാസ് ഏജൻസിയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.