തെരുവിന്റെ മക്കൾക്ക് ഓണക്കോടിയും ഓണസദ്യയും വിതരണം ചെയ്ത് വിദ്യാർത്ഥികൾ മാതൃകയായി

കൂടാളി:പൊന്നിൻ ചിങ്ങത്തിലെ ഉത്രാടദിനത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന നിർധനരായ വയോജനങ്ങൾക്ക് കൂടാളി എച്ച്എസ്എസ് റോവർ ആൻഡ് റേഞ്ചർ യൂണിറ്റ് ഓണസമ്മാനമായി ഓണക്കോടിയും ഓണസദ്യയും കണ്ണൂർ ടൗണിൽ എത്തിച്ച് വിതരണം ചെയ്തു. ‘ഓണക്കോടി സ്നേഹകോടി’ എന്ന പദ്ധതിയുടെ സ്കൂൾതല വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ ടി റീന ഭാസ്‌ക്കർ നിർവഹിച്ചു. കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗമായ റോവർ ആൻഡ് റേഞ്ചർ യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ കെ ടി രാമകൃഷ്ണൻ നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. കെ വിജയകുമാർ (DOC-SOUT, Thalassery ) ഓണസമ്മാനവും, ഓണസദ്യയും വയോജനങ്ങൾക്ക് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പിൽ കെ ടി റീന ഭാസ്കർ, പിടിഎ പ്രസിഡന്റ് ഇ സജീവൻ അധ്യാപകരായ സി മനീഷ്, ടി ഉണ്ണികൃഷ്ണൻ, രക്ഷിതാക്കൾ എന്നിവർ പങ്കാളികളായി. റോവർ സ്കൗട്ട് ലീഡർ നിതീഷ് ഒ വി സ്വാഗതവും, റേഞ്ച്ർ ലീഡർ വിനീത കെ ടി നന്നിയും പറഞ്ഞു.