സമയം ഓണം വിശേഷാൽപ്പതിപ്പ്പ്രകാശനം ചെയ്തു

കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ ഓണം വിശേഷാൽപ്പതിപ്പിൻ്റെ പ്രകാശനം രാജ്യസഭാ എം.പി. ഡോ. വി.ശിവദാസൻ നിർവ്വഹിച്ചു. വായന മനുഷ്യനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനമാണെന്നും വായന മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നുവെന്നും ഡോ. ശിവദാസൻ എം പി പറഞ്ഞു.
കണ്ണൂർ പ്ലാസ ജംഗ്ഷന് സമീപമുള്ള സിറ്റി സെൻ്ററിൽ പ്രവത്തിക്കുന്ന സമയം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽവിശേഷാൽ പതിപ്പ്
ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ ഏറ്റുവാങ്ങി. പ്രൊഫ: മുഹമ്മദ് അഹമ്മദ് അധ്യക്ഷനായിരുന്നു.
സുരേഷ് ബാബു എളയാവൂർ, മുകുന്ദൻ മഠത്തിൽ, സി.എം.വേണുഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതവും പ്രകാശ് വാടിക്കൽ നന്ദിയും പറഞ്ഞു.