സ്വർണ്ണാഭരണങ്ങളും ഫോണുകളും കവർന്ന വീട്ടുജോലിക്കാരിക്കെതിരെ കേസ്

എടക്കാട്. വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുളള മൂന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ചുവെന്ന വീട്ടുടമയുടെ പരാതിയിൽ വീട്ടുജോലിക്കാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തോട്ടട കൈരളി നഗറിലെ ത്രിവേണി എന്ന വാടക വീട്ടിൽ താമസിച്ചിരുന്ന എം.രോഹിത് സുരേഷിന്റെ പരാതിയിലാണ് ചുഴലി അടിച്ചിക്കാമല സ്വദേശിനി കെ.സിന്ധുവിനെതിരെ എടക്കാട് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 30 നും ആഗസ്ത് 18 നുമിടയിലുള്ള ഏതോ സമയം പരാതിക്കാരനും കുടുംബവും താമസിച്ച വീട്ടിൽ നിന്നും 1,30,000 രൂപ വിലമതിക്കുന്ന സ്വർണ്ണ അരഞ്ഞാണം, കൈവള, ഒരു ജോഡി കമ്മൽ എന്നിവയും രണ്ട് ആൻഡ്രോയ്ഡ് ഫോൺ, ഒരു ഫീച്ചർ ഫോൺ എന്നിവയും മോഷണം പോയിരുന്നു. 1,74,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.