കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ഒ.കെ നാരായണൻ നമ്പൂതിരിക്ക്

അന്നൂർ:മാതൃഭൂമി പയ്യന്നൂർ ലേഖകനുംഗ്രന്ഥശാലാപ്രവർത്തകൻ, അധ്യാപക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവൻ മാസ്റ്ററുടെ പേരിൽ പുരസ്കാര സമിതി പ്രാദേശിക പത്രപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പിലാത്തറ മാതൃഭൂമി ലേഖകൻ ഒ.കെ. നാരായണൻ നമ്പൂതിരി അർഹനായി. പത്തായിരം രൂപയും ഫലകവുമാണ് അവാർഡ്.രാഘവൻ മാസ്റ്ററുടെ പതിനൊന്നാം ചരമവാർഷിക ദിനമായ സപ്തംബർ 7 ന് രാഘവൻ മാസ്റ്റർ സ്മാരക പുരസ്കാര സമിതി യുടെ ആഭിമുഖ്യത്തിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽ വെച്ച് പയ്യന്നൂർ നഗരസഭാ ചെയർപേർസൺ കെ.വി. ലളിത പുരസ്കാര സമർപ്പണം നിർവഹിക്കും . പുരസ്കാര സമിതി ചെയർമാൻ എ.കെ.പി. നാരായണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാമകൃഷ്ണൻ കണ്ണോം, രാഘവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. പയ്യന്നൂർ നഗരസഭാ കൗൺസിലർ കെ.കെ. ഫൽഗുനൻ, പയ്യന്നൂർ കോളേജ് അസി.പ്രൊഫസർ ഡോ.വി.കെ. നിഷ , പയ്യന്നൂർ പ്രസ്ഫോറം പ്രസിഡണ്ട് പി.എ. സന്തോഷ്, എം.പി. തിലകൻ, മാതൃഭൂമി ലേഖകൻ പി.സുധീഷ് എന്നിവർ ആശംസകൾ നേരും. യു. രാജേഷ് സ്വാഗതവും കെ.സീമ നന്ദിയും പറയും.
പുരസ്കാര ജേതാവായ ഒ.കെ. നാരായണൻ നമ്പൂതിരി
31 വർഷമായി മാത്യഭൂമിയിൽ പത്രപ്രവർത്തനം നടത്തുന്നു.
1980 കളിൽ അറത്തിൽ വിദ്യ
മാതൃഭൂമി സ്റ്റഡി സർക്കിളിലൂടെ സാമൂഹ്യ പ്രവർത്തന രംഗത്ത് കടന്നു വന്നു.
അറത്തിൽ ഗ്രാമോദ്ധാരണ വായനശാല പ്രസിഡൻ്റ്.
മാതൃഭൂമി യുടെ കാഴ്ചയിൽ നിരവധി ലേഖനങ്ങൾ എഴുതി. സീനിയർ സിറ്റിസൺസ് ഫോറം പത്രപ്രവർത്തക അവാർഡ്, ഡൽഹി മലയാളി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ റിപ്പോർട്ടിംഗ് എക്സലൻസ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്.