വിമാനത്താവള ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കണം-മഹിളാ അസോ.

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മട്ടന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ. പി.എം. ആതിര ഉദ്ഘാടനം ചെയ്തു. അനിതാ വേണു അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് കെ.പി.വി. പ്രീത, കെ. ശോഭന, സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. സരള, ജില്ലാ വൈസ് പ്രസിഡന്റ് സി. രജനി, ജില്ലാ കമ്മിറ്റിയംഗം സൗദാമിനി, എൻ. ഷാജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ഷാഹിനാ സത്യൻ (പ്രസി.), കെ.പി. സജീറ, എം. റോജ, വി.വി. വനജ (വൈ. പ്രസി.), അനിതാ വേണു (സെക്ര.), പി.കെ. ഷൈമ, കെ. ശോഭന, സി.പി. ബിന്ദു (ജോ. സെക്ര.), സി. ഷൈമ (ഖജാ.).