ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിച്ച ന്യൂ ബ്ലോക്കിന്റെ പിറകു വശത്ത് നിന്നും വാർഡർമാരുടെ പരിശോധനയിൽ മൊബൈൽ ഫോൺ പിടികൂടി. ശനിയാഴ്ച വൈകുന്നേരം 3.40 മണിയോടെ നടത്തിയ പരിശോധനയിലാണ് ജയിലിൽ നിരോധിത വസ്തുവായ നീല നിറത്തിലുള്ള സ്നേ ക്സിയൻ കമ്പനിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. ജയിൽജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.