വാഹനാപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു

പയ്യന്നൂർ:
സ്കൂട്ടറിടിച്ച് ഗുരുതരമായിപരിക്കേറ്റ്
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോറോം പരവന്തട്ടയിലെ
പൊക്കിരെ കമലാക്ഷൻ ( 56 ) മരണപ്പെട്ടു.
ശനിയാഴ്ച രാത്രി 8 മണിയോടെ വീടിനു സമീപം റോഡ് മുറിച്ചു കടക്കവെ സ്കൂട്ടറി ടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കമലാക്ഷനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച പകൽ മരണപ്പെടുകയായിരുന്നു. പരവന്തട്ടയിലെ
യശോദയുടെയും പരേതനായ തുരുത്തിപ്പള്ളി രാഘവൻ്റെയും മകനാണ്. ഭാര്യ : ദിവ്യ . മക്കൾ:ഹരിപ്രസാദ്, ഹർഷ .
സഹോദരി : പത്മാക്ഷി.