ഒരു കുടുംബത്തിലെ മൂന്നു പേർ ആസിഡ് കഴിച്ച് മരിച്ചു. നാലാമന് അതീവഗുരുതരം
കാഞ്ഞങ്ങാട്: അമ്പല
ത്തറ – പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്ക
ളായി ഒണ്ടാംപുളിയിലെ ഗോപി (60), ഭാര്യ ഇന്ദിര (55), മകൻ രഞ്ജേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ രാകേഷിനെ അതീവ ഗുരുതര നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
യിലെ തീവ്രപരിചരണ വിഭാഗത്തിൽപ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യാ സംഭവം.മൂന്ന് പേരുംആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. കർഷകരായ ഗോപിയും കുടുംബവും കടുത്തസാമ്പത്തിക ബാധ്യതയിലാണ്.
അതായിരിക്കാം കൂട്ട ആത്മ
ഹത്യയ്ക്ക്കാരണമെന്നാണ് പ്രാഥമിക നിഗമനം.മരണ
പ്പെട്ട രഞ്ജേഷ് ഹൊസ്
ദുർഗിലെ എച്ച് ഇ എന്റർ
പ്രൈസസിലെ ജീവനക്കാരനാണ്. വിവരമറിഞ്ഞ് അമ്പലത്തറ സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു
