സർക്കാർ ഉടമസ്ഥതയിലുള്ള മണൽ മോഷണം ; ഒരാൾ അറസ്റ്റിൽ ,രണ്ടു പേർ രക്ഷപ്പെട്ടു

ധർമ്മടം. ഉൾനാടൻ ജലഗതാഗത വകുപ്പ് ഡ്രഡ്ജ് ചെയ്ത് പുഴയിൽ നിന്നും
നീക്കം ചെയ്ത് സൂക്ഷിച്ച മണൽ മോഷ്ടിച്ചു ടിപ്പർ ലോറിയിൽ കടത്തികൊണ്ടുപോകാൻ ശ്രമം ഒരാൾ അറസ്റ്റിൽ, രണ്ടു പേർ രക്ഷപ്പെട്ടു. തലശേരി ഒട്ടച്ചി മാക്കൂൽപാട്യം കൊട്ടയോടി സ്വദേശി കെ.വി. വിപിനെ (35)യാണ് എസ്.ഐ.ജെ. ഷജീമും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് പുലർ ച്ചെ 4.45 മണിയോടെ ചിറക്കുനി ബോട്ട്ജെട്ടിക്ക് സമീപത്തായിരുന്നു സംഭവം. പോലീസിനെ കണ്ട് കൂട്ടുപ്രതികളായ പാലയാട് സ്വദേശി കണ്ണൻ, അമൽ എന്നിവർ ഓടി രക്ഷപ്പെട്ടു. മണൽ കടത്താൻ ഉപയോഗിച്ച കെ.എൽ. 58.3839 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.






