ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ. സെൻട്രൽ ജയിലിൽ നിന്നും തടവുകാരെ പാർപ്പിച്ച സെല്ലിന് സമീപത്തെ ഭിത്തിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മൊബൈൽ ഫോൺ പിടികൂടി. സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ ജയിൽ അധികൃതർ പരിശോധനനടത്തവെ പന്ത്രണ്ടാം നമ്പർ സെല്ലിന്റെ ഭിത്തിയിൽ നിന്നുമാണ് നോക്കി യോ കമ്പനിയുടെ കീ പാഡ് മൊബൈൽ ഫോൺ പിടികൂടിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






