വൈദ്യുതി മുടങ്ങും

എല്‍ ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ തരിയേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 21 ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും തണ്ടപ്പുറം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും എടവച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
പുതിയ ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മായന്‍ മുക്ക്, കൊട്ടാണച്ചേരി ചകിരി, ജയന്‍പീടിക, എടക്കണമ്പേത്ത്, ഏച്ചൂര്‍ കോട്ടം, കൊട്ടാണച്ചേരി, പടന്നോട്ട്, കച്ചേരി പറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 21 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.






