വിസ വാഗ്ദാനം നൽകി മൂന്നുപേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

ആലക്കോട്. നെതർലാന്റിൽ ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് മൂന്നുപേരിൽ നിന്ന് മൂന്നു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വിസ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്. ഉദയഗിരിയിലെ കണിയിൻകാൽ വീട്ടിൽ ജോളി ജോസഫിന്റെ പരാതിയിലാണ് ആലപ്പുഴ കണിയങ്കുളത്തെ രാജേന്ദ്രൻ പിള്ള, കൂട്ടാളി ഷോൺ വർഗീസ് എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. 2024 ജനുവരി മാസത്തിൽ പരാതിക്കാരനും സുഹൃത്തുക്കൾക്കും നെതർലാന്റിലെ ആസ്റ്റർഡാമിൽ ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ജനുവരി 27 ന് ഒന്നാം പ്രതിയുടെ ബേങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപയും സമാനമായ രീതിയിൽ സുഹൃത്തുക്കളായ ജിഫിൻ ഫിലിപ്പ്, ജോഫിൻ മാത്യു എന്നിവരിൽ നിന്നും ഓരോ ലക്ഷം രൂപ വീതം പ്രതികൾകൈപറ്റിയശേഷം വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






