അജ്മൽ റോഷൻ മർദ്ദന സംഭവം:msf ന് പങ്കില്ല – പ്രസ്താവന

കണ്ണൂർ: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അജ്മൽ റോഷനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ msf-ന് പങ്കില്ലെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.കോളേജിലെ സെക്കൻഡ് ഇയർ തേർഡ് ഇയർ ബാച്ചിലുള്ള കണ്ണൂർ സിറ്റിയിലുള്ള ഇരു കൂട്ടർ തമ്മിൽ നടന്ന പ്രശ്നവുമായി ബന്ധപ്പെട്ടാണ് അടിപിടി ഉണ്ടായത് എന്നാൽ ksu ഇതേറ്റെടുക്കുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും ശ്രമിക്കുകയാണ്. ഇത്തരം വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച് സർ സയ്യിദ് ഇൻസ്റ്റ്യൂട്ടിൽ സഹതാപം നേടാനാണ് KSU ശ്രമിക്കുന്നത്. അജ്മൽ റോഷൻ എന്ന വിദ്യാർത്ഥി ഇത് രാഷ്ട്രീയ പ്രശ്നമല്ല എന്ന് വ്യക്തമാക്കുന്ന ഓഡിയോ അദ്ദേഹം തന്നെ പുറത്ത് വിട്ടിട്ടുണ്ട് എന്നിട്ടും കെ.എസ്.യു ഇതിനെ പെരുപ്പിച്ചു “നാണംകെട്ട രാഷ്ട്രീയമാണ്” എന്നും msf ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് മുഹമ്മദ് ജാബിർ, ജനറൽ സെക്രട്ടറി മുഹമ്മദ് നൈഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.






