യുവാവിനെ സ്കൂട്ടറിൽ കൊണ്ടുപോയി മർദ്ദിച്ച 6 പേർക്കെതിരെ വധശ്രമത്തിന് കേസ്

പയ്യന്നൂർ. യുവാവിനെ സ്കൂട്ടറിൽ കൊണ്ടുപോയി മർദ്ദിച്ച ആറു പേർക്കെതിരെ പരാതിയിൽ വധശ്രമത്തിന് പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി പാലക്കോട് ജുമാ മസ്ജിദിന് സമീപത്തെ മുല്ലക്കെട്ടിൽ മുഹമ്മദ് റഫീഖിന്റെ പരാതിയിലാണ് രാമന്തളിയിലെ ഇംതിയാസിനും മറ്റു കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 18 ന് രാവിലെ 9 മണിക്ക് പാലക്കോട് പെട്രോൾ പമ്പിന് മുന്നിൽ നിൽക്കുകയായിരുന്ന പരാതിക്കാരനെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ഓലക്കാൽ ഹാർബറിന് സമീപം വെച്ച് കൈ കൊണ്ടും സ്പാനർ കൊണ്ടും തലക്ക് അടിക്കാൻ ശ്രമിച്ചുവെന്നും തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു വെന്ന പരാതിയിലാണ് കേസ്. പരാതിക്കാരന്റെമരുമകളും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ടതാണ് അക്രമത്തിന് കാരണം. പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






