LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ആര്‍ ടി ഒ പരിശോധന: നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് പിഴ

img_5873-1.jpg
Spread the love


കണ്ണൂര്‍ നഗരത്തില്‍ ആര്‍ ടി ഒ നടത്തിയ പരിശോധനയില്‍ അനധികൃത പെര്‍മിറ്റില്‍ അനുവദിച്ച സ്ഥലം മാറി പാര്‍ക്ക് ചെയ്ത മൂന്ന് ഓട്ടോറിക്ഷകളും, നികുതി, ഫിറ്റ്നെസ്, പെര്‍മിറ്റ് എന്നിവ ഇല്ലാതെ സര്‍വീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകളും കണ്ടെത്തി 14750 രൂപ പിഴ ചുമത്തി. നഗരത്തില്‍ നിയമ വിരുദ്ധമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും വാഹന പരിശോധന കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ ടി ഒ  ഇ.എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു. പെര്‍മിറ്റ് അനുമതിക്ക് വിരുദ്ധമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ കുറ്റം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!