എസ്.എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ച മൂന്ന് പേർക്കെതിരെ കേസ്

ചന്തേര : എസ്.എഫ്.ഐ. പ്രവർത്തകനെ രാഷ്ട്രീയ വിരോധം വെച്ച് മർദ്ദിച്ച മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. എസ്. എഫ്. ഐ. പ്രവർത്തകൻ തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിലെ പി.കെ. ജുനൈസിൻ്റെ പരാതിയിലാണ് സൗത്ത് തൃക്കരിപ്പൂരിലെ സുബൈർ ബീരിച്ചേരി , മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്. 14ന് രാവിലെ 11.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം . തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ വായനശാലയ്ക്ക് സമീപം വെച്ച് എസ്.എഫ്.ഐ പ്രവർത്തകനായ പരാതിക്കാരനെ പ്രതികൾ രാഷ്ട്രീയ വിരോധം വെച്ച് മർദ്ദിക്കുകയും താക്കോൽ കൊണ്ട് കുത്തിയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.






