ഡീസലുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പയ്യന്നൂർ.ദേശീയ പാതയിൽ കോത്തായി മുക്കിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞു. ചൊവ്വാഴ്ച
രാത്രി 10.20 മണിയോടെയാണ് അപകടം. 14,000 ലിറ്റർ ഡീസൽ നിറച്ച ടാങ്കർ മംഗലാപുരത്ത് നിന്നും തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് കൊണ്ടു പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ തസ്റീഫ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ ഫയർഫോഴ്സ് സംഘം മുകളിലത്തെ ടാങ്ക് ലിഡ്ഡിലൂടെ പുറത്തേക്ക് ഒഴുകിയ ഡീസൽ ബക്കറ്റിൽ ശേഖരിച്ച് മണ്ണിൽ വീഴുന്നത് ഒഴിവാക്കി. ഹോസ് ലേ ഔട്ട് ചെയ്ത് ചാർജ്ജ് ചെയ്ത ശേഷം രണ്ടു ക്രെയിനുകളുടെ സഹായത്തോടെ വാഹനം നിവർത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. റോഡിൽ വീണ ഗ്ലാസ്സ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും വെള്ളം പമ്പ് ചെയ്ത് റോഡിൽ ഒഴുകിയ ഡീസലും പൂർണ്ണമായും ഒഴിവാക്കി. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിഗതാഗതം സുഗമമാക്കി. രക്ഷാപ്രവർത്തനത്തിൽ
സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് നേതൃത്വം നൽകി.
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുരളി എൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ ) ലിജു പി പി, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കെ നമ്പ്യാർ, ഇർഷാദ് സി കെ , അഖിൽ എ വിശ്വൻ, കലേഷ് വിജയൻ ഹോം ഗാർഡ് തമ്പാൻ കെ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു






