ചീട്ടുകളിആറു പേർ പിടിയിൽ

പഴയങ്ങാടി: പണം വെച്ച് ചീട്ടുകളിആറുപേരെ പോലീസ് പിടി കൂടി. പുതിയങ്ങാടിയിലെ എം.ഹംസ (46), മാടായി സൈദാർ പള്ളിക്ക് സമീപത്തെ മധു കാണിച്ചിരിയൻ(52), പുതിയങ്ങാടിയിലെ എ.സി. മുസ്തഫ (70), ചെറുകുന്ന് പളളിക്കരയിലെ സി. ഹംസ (55), മാടായിയിലെ അബ്ദുൾ സലാം (45), മാടായി ചർച്ച് റോഡിലെ ചേരിച്ചി അബ്ദുള്ള (66) എന്നിവരെയാണ് എസ്. ഐ. കെ. സുഹൈലും സംഘവും പിടികൂടിയത്. പുതിയങ്ങാടി ഹാർബറിൽ വെച്ചാണ് പണം വെച്ച് സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും4720 രൂപയും പോലീസ് പിടിച്ചെടുത്തു.






