ഇരുപത്തഞ്ചോളം വൈദ്യുതത്തൂണുകൾ തകർന്നു

തളിപ്പറമ്പ് : ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. വൈദ്യുത വകുപ്പിനാണ് കൂടുതൽ നാശമുണ്ടായത്. തളിപ്പറമ്പ് പരിസരത്തുമാ ത്രം 25-ഓളം വൈദ്യുതത്തൂണുകൾ മരം വീണ് തകർന്നു. ചെപ്പന്നൂൽ ഗ്രാമത്തിൽ ഏഴ് വൈദ്യുതത്തൂണുകൾ മരം വീണ് തകർന്നു. പട്ടുവം മുറിയാത്തോടിൽ മരം വീണ് ട്രാൻസ്ഫോർമറും വൈദ്യുതത്തൂണും ഉപയോഗശൂന്യമായി. കണികുന്നിൽ റബ്ബർമരം പൊട്ടി വീണ് വൈ ദ്യുതബന്ധം നിലച്ചു. കരിക്കപ്പാറ സബ്സ്റ്റേഷനിൽനിന്ന് നാടുകാണി ഭാഗത്തേക്ക് പോകുന്ന ലൈനിനു മുകളിലായിരുന്നു മരം വീണത്. പറ പ്പൂൽ, കീഴാറ്റൂർ ഭാഗങ്ങളിലും തൂണ് വീണ് വൈ ദ്യുതി വിതരണം മുടങ്ങി. തളിപ്പറമ്പ് സഹകരണ ആസ്പത്രിക്ക് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ ക്കുമീതെ മരം വീണു. ആളപായമില്ല. തൃച്ചംബര ത്തെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മോഹന്റെ വീടിനു മുകളിൽ വിരിച്ച ഷീറ്റ് മുഴുവനായും പൊട്ടിവീണു. രാത്രി വൈകിയും പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല.