LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിൽ

img_5609.jpg
Spread the love

കാസറഗോഡ്: ബസിൽ കടത്തുകയായിരുന്ന 20 ഗ്രാം കഞ്ചാവും1.79 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഉപ്പള ബാലം കുണ്ട ഹൗസിലെ മുഹമ്മദ് റഫീഖിനെ (43)യാണ് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ്കുമാറും സംഘവും അറസ്റ്റു ചെയ്തത്. മംഗലാപുരത്ത് നിന്നും കെ എസ് ആർ ടി സി ബസിൽ കടത്തി കൊണ്ടുവരുന്നതിനിടെ ഇന്നലെ വൈകുന്നേരം 6.50 മണിയോടെ മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ വെച്ചാണ് പ്രതി എക്സൈസ് പിടിയിലായത്.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ നസറുദ്ദീൻ.എ കെ ,പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രജിത്ത് .കെ ആർ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ ബി അബ്ദുള്ള എന്നിവരും ഉണ്ടായിരുന്നു.
അന്തർ സംസ്ഥാന കെ എസ് ആർടിസി ബസുകളെയും കർണാടക അതിർത്തിയിൽ നിന്നും ആരംഭിക്കുന്ന സ്വകാര്യ ബസുകളെയും മയക്കുമരുന്ന് വിതരണക്കാർ കൂടുതലായി ആശ്രയിക്കുന്നതായി സൂചന ലഭിച്ചതിനെതുടർന്ന് എക്സൈസ് പരിശോധനക്കിടെയാണ് പ്രതിപിടിയിലായത്.
2025 ഡിസംബർ മാസത്തിൽ മാത്രം 6 മയക്കുമരുന്ന് കേസുകൾ ചെക്ക്പോസ്റ്റിൽ പിടികൂടിയിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!