28.32 ഗ്രാം എംഡിഎം എ യുമായി രണ്ടു പേർ പിടിയിൽ
കാസറഗോഡ്: ഓട്ടോയിൽ കടത്തുകയായിരുന്ന 28.32 ഗ്രാം എംഡിഎം എ യുമായി രണ്ടു പേരെ
പോലീസ് പിടികൂടി. മുളിയാർ മാസ്തിക്കുണ്ടിലെ കെ.ഉസ്മാൻ (43), ഷിറിബാഗിലു ബദർജുമാ മസ്ജിദിനു സമീപത്തെ എം.അബ്ദുൾ റഹ്മാൻ (55) എന്നിവരെയാണ് എസ്.കെ രാജീവനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5.25 മണിക്ക് ഷിറിബാഗിലു വിൽ വെച്ചാണ് കെ എൽ 14. എ.ഡി. 1809 നമ്പർ ഓട്ടോയിൽ കടത്തുകയായിരുന്ന 28.32 ഗ്രാം എം ഡി എം എ യുമായി പ്രതികൾ പോലീസ് പിടിയിലായത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.
