ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത കുടുംബത്തിലെ നാലാമനും മരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകൻ രാകേഷും മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗോപി, ഭാര്യ ഇന്ദിര, മൂത്ത മകൻ ര ഞ്ചേഷ് എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
ആഗസ്ത് 28 ന് പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും ആസിഡ് കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യശ്രമം പുറംലോകമറിഞ്ഞത്.