മൂന്നുകുട്ടി ഡ്രൈവർമാർ പിടിയിൽ

ബേക്കൽ: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ വാഹനമോടിച്ചു പോലീസ് പിടിയിലായി വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. വാഹന പരിശോധനക്കിടെ ഉദുമ പടിഞ്ഞാറ് വെച്ച് കെ എൽ 60.ഡബ്ല്യു 7047 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെയാണ് ഇൻസ്പെക്ടർ എം.വി. ശ്രീദാസും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ ഉദുമ പടിഞ്ഞാറിലെ ആരിഫ ക്കെതിരെ കേസെടുത്തു . രാത്രി 11.15മണിയോടെവാഹന പരിശോധനക്കിടെ കോട്ടിക്കുളം പാലക്കുന്നിൽ വെച്ച് കുട്ടിഡ്രൈവർമാർ ഓടിച്ചു വന്ന കെ എൽ. 14.പി. 1662 നമ്പർ ബൈക്കും കെ എൽ 14 എ എഫ് 4226 നമ്പർ സ്കൂട്ടറും എസ്.ഐ. പി. ഹരീഷും സംഘവും പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമകളായ കളനാട് സ്വദേശിനി അസ്മത്ത് നഹല, കളനാട് സ്വദേശി മുഹമ്മദ് അഷറഫ് എന്നിവർക്കെതിരെ കേസെടുത്തു.