അബൂബക്കർ സിദ്ദിഖ് കൊലപാതകക്കേസ്: 10ാം പ്രതി അറസ്റ്റിൽ
കാസറഗോഡ്.2022 ൽ നടന്ന മുഗുവിലെ അബൂബക്കർ സിദ്ദിഖ് കൊലപാതകകേസിലെ പത്താം പ്രതിയെക്രൈം ബ്രാഞ്ച് സംഘംഅറസ്റ്റ് ചെയ്തു കുമ്പള പൈവളിഗെ പെരിയ പ്പാടിയിലെ പി. അഷറലി (26) യെയാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
2022 ഏപ്രിൽ 26 നാണ് കുമ്പളയിൽ നിന്നും അബൂബക്കർ സിദ്ദിഖ് എന്നയാളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചു കൊന്നതിനു ശേഷം മൃതദേഹം കുമ്പള ഡിഎം ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. കൊട്ടേഷൻ സംഘത്തിൽപ്പെട്ട ഇയാളെ
ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാസറഗോഡ് ക്രൈം ബ്രാഞ്ച് DYSP മധുസൂദനൻ നായരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു അറസ്റ്റ് ചെയ്തത്.
ക്രൈം ബ്രാഞ്ച് എസ്പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു 19 പ്രതികളുള്ളഈ കേസ് കഴിഞ്ഞ വർഷമാണ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഗൾഫിൽ വെച്ച് നടന്ന ഇടപെടുമായി ബന്ധപ്പെട്ട് കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി അബൂബക്കർ സിദ്ദിക്കിനെ കൊലപ്പെടുത്തുകയായിരുന്നു. പൈവളിഗയിലെ കുപ്രസിദ്ധ കൊട്ടേഷൻ സംഘമാണ് കൊലക്കു പിന്നിൽ. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ അഷറലി. കൊലപാതകത്തിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള 5 പ്രതികൾക്ക് വേണ്ടി എല്ലാ എയർപോട്ടിലും ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്
