LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ഔദ്യോഗികരേഖയിൽ കൃത്രിമം നടത്തി വഞ്ചന ഉദ്യോഗസ്ഥനെതിരെ കേസ് .

cropped-IMG_9752.png
Spread the love

ശ്രീകണ്ഠാപുരം:അനുമതിയില്ലാതെ സർവ്വീസ് ബുക്ക് കൈവശപ്പെടുത്തി തിരുത്തലും കൂട്ടിച്ചേർക്കലും നടത്തി ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് നഗരസഭയിലെ സീനിയർ ക്ലാർക്ക് ഇ.പി.അശോകനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്. ഈ മാസം രണ്ടിന് 2.30 മണിക്ക് സീനിയർ ക്ലാർക്കായ പ്രതി സർവ്വീസ് ബുക്ക് കൈകാര്യം ചെയ്യുന്ന ക്ലാർക്കിൻ്റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ പ്രതി സർവ്വീസ് ബുക്ക് അനധികൃതമായി കൈവശപ്പെടുത്തി തിരുത്തലും മായ്ക്കലും കൂട്ടിച്ചേർക്കലും നടത്തി ഔദ്യോഗികരേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!