കണ്ണൂരിൽ 1.200 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി എക്സൈസ് പിടിയിൽ

കണ്ണൂർ: ജില്ലയിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന ബീഹാർ സ്വദേശിയെ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ബീഹാർ സ്വദേശിയായ മൊജാഫർ അൻസാരിയെയാണ് (31) 1.200 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബു പി.വി.ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്.ന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ ബസ് സ്റ്റാൻഡ്, പാറക്കണ്ടി എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ രീതി.
എക്സൈസ് സംഘം
അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) അബ്ദുൽ നാസർ ആർ.പി., അനിൽകുമാർ പി.കെ., ഷജിത്ത് കെ. (IB), അജിത്ത് സി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ് കെ., സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., ശ്യാം രാജ് എം.വി., ബഷീർ, ഫസൽ, സായൂജ് വി.കെ., സനൽ കുമാർ, വുമൺ സിവിൽ എക്‌സൈസ് ഓഫിസർ ഷൈന വി.കെ. എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.







