വീട്ടുകിണറ്റിലെ വെള്ളത്തിന് നീല നിറം

അഞ്ചരക്കണ്ടി : വീട്ടുകിണറ്റിലെ വെള്ളത്തിന് നിറം മാറ്റം. മു രിങ്ങേരി പോസ്റ്റോഫീസിന് സമീപം അഞ്ചാംപീടിക ഹൗസിൽ ഒട്ടോറിക്ഷ ഡ്രൈവർ പുരുഷോത്തമൻ്റെ വീട്ടുകിണറിലെ വെള്ളത്തിനാണ് നീല നിറമായത്.
ബുധനാഴ്ച രാവിലെയോടെയാണ് നിറം മാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥിരമായി വെള്ളമെടുക്കുന്ന കിണറിലെ വെ ള്ളത്തിനാണ് മാറ്റമുണ്ടായത്. നിറം മാറ്റം കാണുന്നതിന് നിരവധി പേരാണ് പുരുഷോത്തമൻ്റെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തി ന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.