LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

കശുമാവിൻ തോട്ടത്തിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

img_7737.jpg
Spread the love

ഇരിക്കൂർ: ബ്ലാത്തൂർ മുല്ലച്ചേരിയിൽ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി.
ബ്ലാത്തൂർ സ്വദേശി ഇഞ്ചിക്കാലിൽ നാരായണൻ (72), മണ്ണേരി ഉന്നതിയിലെ ചീകണ്ടി സുമ (47) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സുമയെ ഷെഡ്ഡിലും നാരായണനെ സമീപത്തുള്ള മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കശുവണ്ടി പെറുക്കാൻ എത്തിയവർ നാരായണനെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടു. പിന്നീട് പരിശോധിച്ചപ്പോൾ സമീപത്തെ ഷെഡ്ഡിൽ സുമയെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ഉളിക്കൽ പോലീസ് ഇൻസ്പെക്ടർ ഡോളി വി എംഇരിക്കൂർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ അബ്ദുൽ നാസർ, എം സി മനോഹരൻ എന്നിവർ അടങ്ങുന്ന സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതരായ കണ്ണൻ-പൈതൽ എന്നിവരുടെ മകനാണ് നാരായണൻ. ഭാര്യ: ശുശീല. മക്കൾ: സുജില, സുധിഷ്, സുനിത. സഹോദരങ്ങൾ: പരേതരായ കല്യാണി, മാധവി.

മണ്ണേരി ഉന്നതിയിലെ പരേതനായ കെ ബാലന്റെ ഭാര്യയാണ് സുമ. മക്കൾ: ഭാവന, അമ്മു, കാവ്യ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!