10 ലിറ്റർ മദ്യവുമായി പിടിയിൽ

കണ്ണൂർ : വില്പനക്കായി കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ സിറ്റി പോലീസ് പിടികൂടി. ആയിക്കര മുഹയ്ദ്ദീൻ പള്ളിക്ക് സമീപം താമസിക്കുന്ന ഒഡീഷ നഗോൺ ബദ്രക് സ്വദേശി ഗഗൻമാലിക് (53), ഒഡീഷ ബസുദ്ദീ പൂർ മല്ലിക സാഹി സ്വദേശി മണിഭദ്ര മാലിക് (62) എന്നിവരെയാണ് എസ്.ഐ. കെ.എം. കരുണാകരനും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിക്കര വാഴക്കാത്തെരു മുഹയിദ്ദീൻ പള്ളിക്കു സമീപം വെച്ചാണ് 10 ലിറ്റർ മദ്യവുമായി പ്രതികൾ പോലീസ് പിടിയിലായത് .ഇവരിൽ നിന്നും 1250 രൂപയും പോലീസ് കണ്ടെടുത്തു.







