ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പയ്യന്നൂർ മഠത്തുംപടി ക്ഷേത്രത്തിൽ സന്ദർശനം നടത്തി

പയ്യന്നൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയൻ പയ്യന്നൂർ മഠത്തുംപടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്ദർശിച്ചു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തിന് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
ക്ഷേത്രത്തിലെ നവീകരണ പുനരുദ്ധാരണ പ്രവൃത്തികൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ക്ഷേത്രം പ്രസിഡന്റ് ടി.പി. സുനിൽകുമാർ, സെക്രട്ടറി എ.വി. ശശികുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചെയർമാൻ ഭാരവാഹികളുമായി സംസാരിച്ചു.
ചടങ്ങിൽ രാജഗോപാലൻ അടിയോടി, അഡ്വ. കെ.വി. ശശിധരൻ നമ്പ്യാർ, കല്ലത്ത് തമ്പാൻ, രാജൻ പുത്തലത്ത്, ലതാ രാജഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു. ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ വിനയനും മറ്റ് ഉദ്യോഗസ്ഥരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.






