LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

സ്‌നേഹവീടൊരുക്കി എസ്‌വൈഎസ് സാന്ത്വനവും മദീനത്തുൽ മുനവ്വറ പ്രവാസി ഗ്രൂപ്പും; പാലാട്ടുകുന്നിലെ കുടുംബത്തിന് താക്കോൽ കൈമാറി

cropped-IMG_9752.png
Spread the love

കൂത്തുപറമ്പ്: എസ്‌വൈഎസ് സാന്ത്വനവും മദീനത്തുൽ മുനവ്വറ പ്രവാസി ഗ്രൂപ്പും സംയുക്തമായി മെരുവമ്പായി പാലാട്ടുകുന്നിലെ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. സയ്യിദ് സഹദ് തങ്ങൾ ഇരിക്കൂർ താക്കോൽ കൈമാറൽ കർമ്മം നിർവ്വഹിച്ചു. അബ്ദുറഷീദ് സഖാഫി മെരുവമ്പായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുഞ്ഞാലി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരുൾ മുഖ്യാതിഥിയായിരുന്നു. മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. വിപിൻ, ഇസ്ഹാഖ് തങ്ങൾ എരുമാട്, അബൂബക്കർ ഇർഫാനി, കെ.ഇ. ശിഹാബുദ്ദീൻ, നൗഫൽ, ഫർസീൻ മജീദ്, ആഷിർ തുടങ്ങിയവർ സംസാരിച്ചു. പ്രവാസ ലോകത്തെയും നാട്ടിലെയും കാരുണ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിലാണ് ഈ വീട് യാഥാർത്ഥ്യമായത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!