പെയിന്റിങ് തൊഴിലാളിയെ റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: പെയിന്റിങ് തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അജാനൂർ ഇട്ടമ്മൽ സ്വദേശി കെ. പ്രമോദ് (50) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അതിഞ്ഞാലിൽ റെയിൽപ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പരേതനായ പൊക്കന്റെയും കാർത്യായനിയുടെയും മകനാണ്.
ഭാര്യ: മിനി.
മക്കൾ: വിഷ്ണു, ആദിത്യൻ (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: ഷാജി, ബിജു, ബിന്ദു, സിന്ധു, സുധ.










