LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മോഷണ കേസിൽ കസ്റ്റഡിയിലുള്ള യുവതി ആറു വീടുകളിൽ നിന്നായി 25 പവനോളം കവർന്നു

img_6403-1.jpg
Spread the love

ചന്തേര : പട്ടാപ്പകൽപൂട്ടിയ വീടു തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന് പിടിയിലായ യുവതിയെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ അന്വേഷണം നിലച്ച അഞ്ചു മോഷണ കേസുകളിൽ പ്രതിയായി.
ചെറുവത്തൂർകാടങ്കോട് അസൈനാർ മുക്കിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന പിലിക്കോട് കാർഷിക വികസന കോളേജിലെ തൊഴിലാളികെ. ബിന്ദു (44) വിനെ കാഞ്ഞങ്ങാട് ഡിവൈ.എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ ചന്തേര എസ് ഐ കെ പി സതീഷും സംഘവും ചോദ്യം ചെയ്തപ്പോഴാണ് 2024 ൽ ചെറുവത്തൂർ തുരുത്തിയിലെ ഷാജിയുടെ വീട്ടിൽ നിന്നും 10 പവൻ്റെ ആഭരണങ്ങളും 2024 ഡിസംബറിൽ ലസിതയുടെ വീട്ടിൽ നിന്നും മൂന്നേമുക്കാൽ പവനും പയ്യങ്കിയിലെ ബിജിനയുടെ വീട്ടിൽ നിന്നും രണ്ടു പവനും പിലിക്കോട് തോട്ടം തൊഴിലാളി പുഷ്പയുടെ രണ്ട്പവനും 2024 ൽ ചെറുവത്തൂർകാടങ്കോട്ടെ ജാനകിയുടെ വീട്ടിൽ നിന്നും മൂന്നു പവനും മോഷണം നടത്തിയതായി പ്രതികുറ്റസമ്മതം നടത്തിയത്. മറ്റ് ചില സ്ഥലങ്ങളിലും പ്രതി മോഷണം നടത്തിയതായസൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27 ന് ആണ്
ചെറുവത്തൂർ പയ്യങ്കിയിലെ പ്രവാസിയുടെ ഭാര്യ കെ.ബിന്ദുവിൻ്റെ വീട്ടിൽ കവർച്ച നടന്നത്. ഈ കേസിൻ്റെ അന്വേഷണമാണ് മറ്റ് കേസിലും വഴി തിരിവായത്.. മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിലെ ലോക്കർ തുറന്ന് അകത്ത് സൂക്ഷിച്ച രണ്ട് മാല, വള, മോതിരം എന്നിവ ഉൾപ്പെടെ മൂന്നര പവൻ്റെ ആഭരണങ്ങളാണ് കവർന്നത്.
പ്രവാസിയായ ഭർത്താവിൻ്റെ കാഞ്ഞങ്ങാട്ടെ ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിന് പോയപ്പോഴായിരുന്നു മോഷണം. വീട് പൂട്ടി താക്കോൽ വീടിനു പുറത്തെ തയ്യൽ മെഷീനിലെ പെട്ടിയിൽ സൂക്ഷിച്ച ശേഷം പോകുകയായിരുന്നു
പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പ്രദേശവാസികളെയും ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത് തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആഭരണങ്ങൾ മോഷ്ടിച്ചുവെന്നും നീലേശ്വരത്തെ ജ്വല്ലറിയിൽ വില്പന നടത്തിയതായും മൊഴിനൽകി.തുടർന്ന് പോലീസ് തൊണ്ടിമുതൽ കണ്ടെത്തി. റിമാൻ്റിൽ കഴിയുന്ന പ്രതിയെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പ്രദേശത്തെ അഞ്ചോളം വീടുകളിലെ സ്വർണ്ണാഭരണങ്ങളും പണം കവർന്ന സംഭവത്തിന് വഴിതിരിവായത്. ആഭരണങ്ങൾ പലതും ചെറുവത്തൂരിലെ മാർവാടിക്ക് വില്പന നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി

.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!