എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് 2ന് പയ്യന്നൂരിൽ സ്വീകരണം

പയ്യന്നൂർ :
സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളും നവകേരള തുടർ പ്രവർത്തനങ്ങൾക്കായുള്ള ആശയങ്ങളും പങ്കുവെക്കാനുള്ള
എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് തിങ്കളാഴ്ച പയ്യന്നൂരിൽ സ്വീകരണം നൽകും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയെ രണ്ടിന് വൈകിട്ട് 4.30ന് ജില്ലാ അതിർത്തിയായ കാലിക്കടവിൽ എൽഡിഎഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് ബൈക്കുകളുടെ അകമ്പടിയോടെ പയ്യന്നൂരിലേക്ക് വരവേൽക്കും. സെൻട്രൽ ബസാറിൽനിന്ന് സ്വീകരണകേന്ദ്രമായ പോലീസ് മൈതാനിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ ആനയിക്കും. സ്വീകരണ കേന്ദ്രത്തിൽ 10,000 പേരെ പങ്കെടുപ്പിക്കും. വാർത്ത സമ്മേളനത്തിൽ ടി ഐ മധുസൂദനൻ എംഎൽഎ, പി സന്തോഷ്, പി ശശിധരൻ, കെ വി ബാബു, വി ബാലൻ, പി ജയൻ, കെ ഹരിഹർകുമാർ, പി വി ദാസൻ, ഇക്ബാൽ പോപ്പുലർ, പി യു മനോഹരൻ, കെ കെ ഗംഗാധരൻ, ഒ ടി സുജേഷ്, ഡെന്നി കാവാലം, അസൈനാർ അരവഞ്ചാൽ എന്നിവർ പങ്കെടുത്തു.







