കലാമണ്ഡലം ഷീന ബി. നമ്പ്യാർക്ക് ‘ശ്രേഷ്ഠ ഭാരത പുരസ്കാരം’

കണ്ണൂർ: ബി.ഡി.എസ്.എ (BDSA) ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച നർത്തകിക്കുള്ള ശ്രേഷ്ഠ ഭാരത പുരസ്കാരം പ്രമുഖ നർത്തകി കലാമണ്ഡലം ഷീന ബി. നമ്പ്യാർ ഏറ്റുവാങ്ങി. കലാരംഗത്തെ മികവിനും നൃത്ത മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുമാണ് ഈ അംഗീകാരം.
കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയ ഷീന, നിലവിൽ ഖത്തറിൽ ‘റിഥമിക് മൂവ്‌സ്’ എന്ന നൃത്ത വിദ്യാലയം നടത്തിവരികയാണ്. ദീർഘകാലമായി നൃത്ത അധ്യാപന രംഗത്തുള്ള ഇവർ സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ ഉൾപ്പെടെ കേരളത്തിനകത്തും വിദേശ രാജ്യങ്ങളിലും വിവിധ നൃത്ത മത്സരങ്ങളിൽ വിധി കർത്താവായി പ്രവർത്തിക്കാറുണ്ട്.
കൂടാതെ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത തീയേറ്റർ ഗ്രൂപ്പായ ‘ബിഹൈൻഡ് ദി കർട്ടന്റെ’ ഡയറക്ടർ കൂടിയാണ് ഇവർ. ഭർത്താവ് ബിജീഷ് ബാലനും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ദോഹയിലാണ് ഷീന ഇപ്പോൾ താമസം.






