പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം

വളപട്ടണം : ചിറക്കൽ കീരിയാട് പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കീരിയാട്ടെസെഞ്ച്വറി പ്ലൈവുഡ്സിലാണ് തീപിടുത്തം. താണ സ്വദേശി സത്താർ ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വിവരമറിഞ്ഞ് കണ്ണൂർ ,തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.







