എംഡിഎം എ യുമായി രണ്ടു പേർ പിടിയിൽ

മഞ്ചേശ്വരം: മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാക്കളെ പോലീസ് പിടികൂടി. ദക്ഷിണ കന്നട കെ.സി. നഗറിലെ അബ്ദുൾ റഹ്മാൻ ഫൈസൽ (27),
നെയാണ്എസ്.ഐ. വൈഷ്ണവ് രാമചന്ദ്രനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.18മണിക്ക് കുഞ്ചത്തൂർ അഡ്ക്ക പദവിൽ വെച്ചാണ് 0.09 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടിയത്. അതേസമയം രാത്രികാല പട്രോളിംഗിനിടെ ഇന്നലെ രാത്രി 8 മണിയോടെ ഉപ്പളയിൽ വെച്ച് 0.27 ഗ്രാം എംഡിഎം എ യുമായി മംഗൽപാടി ബൈദാല അഡുക്കയിലെ ആയിഷ മൻസിലിൽ അബൂബക്കർ ബദറുദ്ദീനെ (29) എസ്.ഐ. കെ.ആർ. ഉമേഷും സംഘവും പിടികൂടി.







