ചാൽ ബീച്ചിന്റെ മുഖച്ഛായ മാറും: ടൂറിസം പദ്ധതികൾക്കായി ഡി.പി.ആർ തയ്യാറാക്കാൻ നിർദ്ദേശം

കണ്ണൂർ: ബ്ലൂ ഫ്ലാഗ് ലഭ്യമായതിനെ തുടർന്ന് അഴീക്കോട് ചാൽ ബീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജുവിന്‍റെ ചേംബറിൽ കെ.വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രണ്ടു കോടി രൂപയുടെ ഡിപിആർ തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുവാൻ ഡി ടി പി സി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറോട് യോഗം നിർദ്ദേശിച്ചു.
ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.






