മധ്യവയസ്കനെ മർദ്ദിച്ച് കെട്ടി തൂക്കി കൊല്ലാൻ ശ്രമം 4 പേർക്കെതിരെ കേസ്

ചീമേനി: മധ്യവയസ്കനെ തടഞ്ഞു നിർത്തി ആക്രമിച്ചു ഉടുതുണി കൊണ്ട് കിടപ്പുമുറിയിൽ കെട്ടിത്തൂക്കി കൊല്ലാൻ ശ്രമം പരാതിയിൽ നാലുപേർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. തിമിരി ചെമ്പ്രകാനം ചെറുപ്പ യിലെ കെ. ഗോവിന്ദൻ്റെ (57) പരാതിയിലാണ് പ്രമോദ്, രാജേഷ്, രാജീവൻ , പവിത്രൻ എന്നിവർക്കെതിരെ വധശ്രമത്തിന് ചീമേനി പോലീസ് കേസെടുത്തത്. 23 ന് വൈകുന്നേരം 5 മണിക്ക് ആണ് സംഭവം. പരാതിക്കാരൻ്റെ വീടിൻ്റെ കിഴക്കുഭാഗത്തുള്ള പറമ്പിൽ വെച്ച് പ്രതികൾ മർദ്ദിക്കുകയും തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും പരാതിക്കാരൻ ധരിച്ച ലുങ്കി അഴിച്ചു കീറി വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂക്കി പ്രതികൾ കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







