ബൈക്ക് അപകടം യുവാവ് മരിച്ചു

ചെറുവത്തൂർ. രാത്രി യാത്രക്കിടെ ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. ഡ്രൈവറും വെൽഡിംഗ് തൊഴിലാളിയുമായ നീലേശ്വരം കൊട്രച്ചാലിലെ എ.കെ. അനുരാഗ് (24) ആണ് മരിച്ചത്. അന്നൂക്കാരൻഹൗസിൽ ബാലകൃഷ്ണൻ്റേയും ഓമനയുടെയും മകനാണ്. സഹോദരി:അനുഷ. 25 ന് രാത്രി തുരുത്തിയിൽ നിന്നും കബഡി മത്സരം കഴിഞ്ഞ് പോകവെ തുരുത്തി പൊട്ടൻ ദൈവ ദേവസ്ഥാനത്തിനടുത്ത് വെച്ചായിരുന്നു അപകടം . സാരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകുന്നേരം 5.30 മണിയോടെ മരിച്ചു. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







